മഴച്ചൂട്

രം വലന്തല കൊട്ടുമ്പോള്‍
മഴ ഒരു കോമരമാകുന്നു
വെള്ളിടിവാളുകൊണ്ട്
നെറ്റിയില്‍ പേര്‍ത്തും പേര്‍ത്തും
ആഞ്ഞാഞ്ഞുവെട്ടുന്നു
കരിയെഴുതിത്തെളിഞ്ഞ കണ്ണില്‍
മിന്നല്‍ രൗദ്രപ്രഭയാവുന്നു
ചുടലക്കാറ്റിന്റെ ആവേഗത്തില്‍
മലകള്‍ തെള്ളിയുണരുന്നു

ചോരച്ചാലുകള്‍ ഒഴുകിച്ചേര്‍ന്ന്
കുന്നിന്‍ചെരിവിലൂടെ കുതിച്ച്
രക്തനദിയായി പ്രവഹിക്കുന്നു
മുടിയഴിച്ചാടി അട്ടഹസിക്കുന്നു
ദൃഷ്ടികള്‍ ശിരസിലേക്ക് മറിയുന്നു
കമ്പനങ്ങളുടെ ഓളങ്ങളില്‍
മേഘജഘനം വിറകൊള്ളുന്നു

താളവേഗത്തിലഴിഞ്ഞ കൂന്തല്‍
കരിന്തേളായി നിലത്തിഴയുന്നു
പ്രാചീനനൃത്തഭൂമികയില്‍
ഫണനാഗങ്ങള്‍ വിറങ്ങലിക്കുന്നു
ഘനപാദനടനനിസ്വനത്തില്‍
പ്രകമ്പനം കൊള്ളും തട്ടകങ്ങള്‍

കടല്‍ക്കാറ്റില്‍ ദഹിച്ച ഉപ്പില്‍
അഗ്നി കടഞ്ഞു വിളഞ്ഞുണര്‍ന്ന
കുഞ്ഞുജലബാഷ്പമണികള്‍
കഠിനനൃത്തത്തിനൊടുവില്‍
കടുംതുള്ളികളായി… തുള്ളികളായി…
പെറ്റമ്മയില്‍ ലയിച്ചൊഴിയുന്നു.

© 8479 ■ dharan.ıɹǝuuɐʞʞɐɯ ■

ഇതെന്താ ഇവര്‍ ഇങ്ങനെ ഇഷ്ടാ…. ?

യാള്‍ ലോകപ്രസിദ്ധ മാന്ത്രികന്‍ ആയിരുന്നു. എത്തിച്ചേരുന്ന പുതിയ സ്ഥലങ്ങളില്‍ എല്ലാം തന്റെ കലാപരിപാടികള്‍ അവതരി പ്പിച്ചു കയ്യടി വാങ്ങും , അതാണയാളുടെ ഹോബി.


ഇതാ , മനോഹരമായ , പച്ചപ്പ് നിറഞ്ഞ , വൃത്തിയുള്ള , ഭൂമിയിലെ സ്വര്‍ഗം പോലെയുള്ള ഈ സ്ഥലത്ത് ഇന്ന് അയാള്‍ തന്‍റെ കഴിവുകള്‍ ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി. 

പെട്ടെന്നാരെയും അംഗീകരിക്കാത്ത ആളുകള്‍ ആണെന്നറിയാവുന്നത് കൊണ്ട് അയാള്‍ കൂടുതല്‍ കൂടുതല്‍ നല്ല പരിപാടികള്‍ കാണിച്ചു തുടങ്ങി. ഓരോ പുതിയ നമ്പര്‍ കാണിച്ചുകഴിഞ്ഞാല്‍ പ്രതീക്ഷയോടെ ആളുകളെ നോക്കും….. എന്നാല്‍ സദസ്സില്‍ നിന്ന് ഒരു പ്രതികരണവും ഇല്ല . നേരെ മറിച്ചു പലരും അയാളെ കളിയാക്കാനും തട്ടിപ്പ് കാരനാണെന്നു സ്ഥാപിക്കാനും വ്യഗ്രത കൂട്ടിക്കൊണ്ടിരുന്നു .

ഒറ്റ നിമിഷം കൊണ്ട് അയാള്‍ക്ക്‌ ജീവിതം മടുത്തു. അവസാന പ്രദര്‍ശനം എന്നാ നിലയില്‍ അയാള്‍ കത്തിയെടുത്തു നെഞ്ചു കീറി സ്വന്തം കരള്‍ പറിച്ചെടുത്തു . പഴുക്കാറായ സേലം മാങ്ങ പോലെയുള്ള , രക്തം ഇറ്റുവീഴുന്ന , തുടിച്ചുകൊണ്ടിരിക്കുന്ന ആ മാംസക്കഷണം ഒരു സ്റ്റീല്‍ പാത്രത്തില്‍ വെച്ച് പ്രേക്ഷകരെ കാണിച്ചു.

മുന്‍ നിരയില്‍ ഇരിക്കുന്നവര്‍ ഉറക്കെ വിളിച്ചു കൂവി … ” ചെമ്പരത്തി … !”

അന്ത്യശ്വാസം വലിക്കുന്നതിനുമുന്പു മാന്ത്രികന്‍ തന്‍റെ സഹായിയോടു ചോദിച്ചു .. ” ഇതെന്താ ഇവര്‍ ഇങ്ങനെ ഇഷ്ടാ ? ”
സഹായി പറഞ്ഞു . ” ഇത് കേരളമാ മാഷേ .. “

പന്നെ അയാള്‍ ഒന്നുമാലോചിച്ചില്ല. ഏതാനും നിമിഷങ്ങള്‍ക്കകം മരിക്കും എന്ന് ബോധ്യമുണ്ടായിട്ടും , പ്രേക്ഷകനെ  മനസ്സിലാക്കിക്കാനുള്ള അവസാന ശ്രമം ആയി സ്വന്തം തല മുറിച്ചു നീട്ടി , ഒരു കാര്യവുമില്ലാതെ വെറുതെ മരിച്ചുവീണു.

© 8477 ■ dharan.ıɹǝuuɐʞʞɐɯ ■
വായിച്ചതിനു നന്ദി. അഭിപ്രായം എഴുതണേ .. 
താഴെ
 ഫേസ്‌ ബുക്ക്‌ കമന്റ് ബോക്സും ബ്ലോഗ്ഗര്‍ കമന്റ് ബോക്സും ഉണ്ട് .  ഗൂഗിള്‍ പ്ലസില്‍ റെക്കമന്റ്റ് ചെയ്യാനുള്ള ബട്ടന്‍ മുകളില്‍ ഉണ്ട്. 

പ്രതിബദ്ധത

ന്റെ അവസാന ടെസ്റ്റ്‌ മത്സരത്തിന്റെ തലേന്ന് പരിശീലനത്തിനിറങ്ങുമ്പോള്‍ പ്രാര്‍ഥനാ നിരതനായി നില്‍ക്കുന്ന സച്ചിന്‍ ആണിത്. അല്‍പ വിദ്യ അഭ്യസിച്ചു കഴിഞ്ഞാല്‍ അഹങ്കാരികള്‍ ആയി മാറുന്നവര്‍
അരങ്ങു വാഴുന്ന ഈ ലോകത്ത് , രണ്ടു വ്യാഴവട്ടം നീണ്ടു നിന്ന സാര്‍ഥകമായ കരിയറിന്നൊടുവില്‍ തന്‍റെ അവസാന മത്സരത്തിന്റെ തലേന്നത്തെ പരിശീലനത്തെ പോലും അദ്ദേഹം എത്ര പ്രാധാന്യത്തോടെ ആണ് കാണുന്നതെന്ന് നോക്കൂ … സച്ചിന്‍ , കൃഷ്ണ മൃഗത്തിന്റെ നോട്ടം പോലെ നിഷ്കളന്കമായ നിങ്ങളുടെ നോട്ടവും കുട്ടികളുടേത് പോലെ പതിഞ്ഞ മട്ടിലുള്ള നിങ്ങളുടെ ശബ്ദവും ഓരോ പന്തിനെയും ഒരു അപൂര്‍വ ചിത്രം പോലെ ആസ്വദിച്ച് ഉള്‍ക്കൊള്ളുന്ന നിങ്ങളുടെ പ്രതിബദ്ധതയും എനിക്കിഷ്ടമാണ്. ചിലരുടെ ജീവിത കാലത്ത് ജീവിക്കാന്‍ സാധിക്കുക എന്നത് ഒരു ഭാഗ്യം തന്നെ ആണ് . റഫിയെപോലെ , യേശുദാസിനെപോലെ , ലതയെ പോലെ, റഹ്മാനെ പോലെ , , തിലകനെ പോലെ , കമലഹാസനെ പോലെ , രാഹുല്‍ ദ്രാവിഡിനെ പോലെ , നായനാറെ പോലെ , ചിത്രയെ പോലെ, ഇന്ദിരാ ഗാന്ധിയെ പോലെ ,,, നിങ്ങളോടൊപ്പം ജീവിക്കാന്‍ സാധിച്ചതിലും ഞാന്‍ അഭിമാനിക്കുന്നു. വിജയ് മര്‍ച്ചന്റ്, ഗ്രെഗ് ചാപ്പല്‍ , വിജയ് മഞ്ചരേക്കര്‍ എന്നിവര്‍ക്കൊപ്പം വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ച്വറി നേടി നേട്ടങ്ങളുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ക്കാന്‍ ആശംസിക്കുന്നു.

#sachin

പശുവായി ജനിച്ചാല്‍ മതിയായിരുന്നു

തെറ്റ് ചെയ്യാതിരിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനും രാഷ്ട്രങ്ങളുടെ അതിര്‍ വരമ്പുകള്‍ അതിലംഘിച്ച് കൊണ്ടുള്ള നല്ല നിയമങ്ങള്‍ ഉണ്ടാക്കുന്നതിനും ദൈനം ദിന ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പൊതു സമ്മതമായ ചിട്ടകള്‍  നടപ്പാക്കുന്നതിനും മതങ്ങള്‍ സഹായിക്കും. നല്ല മത വിശ്വാസികള്‍  മനുഷ്യന്റെയും  പ്രകൃതിയുടെയും നന്മ മാത്രമേ കാംക്ഷിക്കൂ . 

മതത്തിനു ആധാരമായ ദര്‍ശനങ്ങളുടെ പുറത്തെ പഴം മാത്രം തിന്നു അകത്തെ ദുഷ്കരമായ തോട് പൊട്ടിച്ചു പരിപ്പ് തിന്നാന്‍ സാധിക്കാത്തവര്‍ക്ക് മതം മടുക്കുന്നു. ചിട്ടവട്ടങ്ങള്‍ പലപ്പോഴും അല്പബുദ്ധികള്‍ ആയ മനുഷ്യര്‍ ഉണ്ടാക്കുന്നതാണ്. ആചാരങ്ങള്‍ പലപ്പോഴും സാന്ദര്‍ഭികം  ആയി ഉണ്ടായവയില്‍ നിന്ന് പൊട്ടിമുളച്ചതും . 

ഓണ്‍ലൈന്‍ ഇടങ്ങളില്‍ പലപ്പോഴും ആചാരങ്ങളുടെ നിരര്‍ത്ഥകതയെക്കുറിച്ചു ഘോരഘോരം ചര്‍ച്ചകള്‍ നടത്തുന്നത് കാണാം. ഇതിലിങ്ങനെ  കടിച്ചുതൂങ്ങാതെ, പുഴയിലെ ഉരുളന്‍ കല്ലുകള്‍ പോലെ പൌരാണികര്‍ മുതലിങ്ങോട്ടുള്ള ദാര്‍ശനികരുടെ ചിന്താധാര ആകുന്ന ഒഴുക്കുവെള്ളം  കൊണ്ട്  മിനുസമുള്ളതായി മാറിയ കാഴ്ചപ്പാടുകളെ മനനം ചെയ്യുക . തന്റെതായ രീതിയില്‍ എന്തെങ്കിലും സംഭാവന ചെയ്യാന്‍ പറ്റുമോ എന്ന് നോക്കുക . സ്വാദ്ധ്യായം ചെയ്യുക. 

എന്നാല്‍ , ജീവിതം ജനനത്തിനും മരണത്തിനും ഇടയില്‍ ഉള്ള ഹ്രസ്വമായ വ്യവഹാരം മാത്രമാണ് എന്ന് കരുതുകയും , അത് നന്നായി ജീവിക്കാന്‍ എനിക്കറിയാം എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ സഞ്ചിത ചിന്തകള്‍ പാടെ നിരാകരിക്കാം. നിരീശ്വരത്വം എന്നോ മറ്റെന്തൊക്കെയോ പേരിട്ടു വിളിച്ചാലും അത് അവരുടെ സ്വാതന്ത്ര്യമാണ്. 

ചിന്തകള്‍ ആണ് പ്രശ്നം. മുതിര്‍ന്ന  മനുഷ്യന്‍ ചിന്തകളുടെ സന്താനം ആണല്ലോ. മുകുന്ദന്‍ പറഞ്ഞ പോലെ ” ഒരു പശുവായി ജനിച്ചാല്‍ മതിയായിരുന്നു. അല്പം പുല്ലും വെള്ളവും മതി. അസ്തിത്വ ദുഃഖം അറിയേണ്ടല്ലോ ” 

മറുവാക്ക്


രു വി.കെ.എന്‍ കൃതിയിലുള്ള ഇക്കാര്യം നിങ്ങളും വായിച്ചിരിക്കും. കുറേക്കാലം മുമ്പ് കേരളത്തിലെ ഒരു മഹാരാജാവിനെ സന്ദര്‍ശിക്കാന്‍ ഒരു സായിപ്പുതമ്പുരാനും കൗമാരപ്രായക്കാരിയായ മകളും എത്തി. രണ്ടുപേരും പരിഭാഷകന്റെ സഹായത്തോടെ സംസാരിച്ചുതുടങ്ങി. മഹാരാജാവ് ലോഹ്യം തുടങ്ങിയത് ഇങ്ങനെയാണ് : ” മോള് തെരണ്ട്വോ ആവോ ”
പരിഭാഷകന്‍ ഒന്നു പതറി. രാജാവ് വളരെ കാര്യമായിട്ടാണ് ചോദിച്ചതെങ്കിലും ഇത് അതേപോലെ ഭാഷാന്തരീകരിച്ചാല്‍ സായിപ്പ് പിണങ്ങും എന്ന് തീര്‍ച്ച. അദ്ദേഹം മറ്റെന്തോ മാറ്റിപ്പറഞ്ഞ് സന്ദര്‍ഭത്തില്‍ നിന്ന് രക്ഷപ്പെട്ടു.

‘ആറു മലയാളിക്ക് നൂറ് മലയാളം
അര മലയാളിക്ക് ഒരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല’ എന്നാണല്ലോ കുഞ്ഞുണ്ണിമാഷ് പറഞ്ഞത് .

വേറൊരു രീതിയില്‍ നോക്കിയാല്‍ ഇഷ്ടംപോലെയുള്ള ഈ ഭാഷാഭേദങ്ങള്‍ മലയാളത്തിന്റെ സമൃദ്ധിയേയാണ് കാണിക്കുന്നത്. പക്ഷേ, മറ്റു ഭാഷകള്‍ പോലെ ചില അന്യഭാഷാപദങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ വാക്കുകള്‍ ഉണ്ടാക്കുന്നതിന് പകരം നമ്മള്‍ കൂടുതല്‍ സഹിഷ്ണുത ഉള്ളവര്‍ ആയതിനാല്‍ അവ അതേപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ തെറ്റുണ്ടെന്നല്ല. നാട്ടുഭാഷാഭേദങ്ങള്‍ , അന്യഭാഷാ പദങ്ങള്‍ , അന്യഭാഷാപദങ്ങള്‍ക്ക് തത്തുല്യമായ പദങ്ങള്‍ എന്നിങ്ങനെ മൂന്ന് രീതിയില്‍ സ്വായത്തമാക്കിയാണ് ഭാഷ വളരുന്നത്. പക്ഷേ , നിര്‍ഭാഗ്യവശാല്‍ അന്യഭാഷാ – ആധുനിക പദപ്രയോഗങ്ങള്‍ക്ക് സമമായ മലയാള പദങ്ങള്‍ ഉണ്ടാക്കുന്നതില്‍ നമ്മള്‍ വളരെ പിറകോട്ടാണ്.

ഭാഷ സംസ്കാരത്തിന്റെ സിരകള്‍ ആണ്. സസ്യ ശ്യാമളമായ നിര്‍മലമായ ഈ കേരളത്തില്‍ ജനിക്കാന്‍ , ജലബിന്ദുകണങ്ങള്‍ ഇറ്റുവീഴുന്ന ഇലചാര്‍ത്തു പോലെ മനോഹരമായ മലയാളത്തില്‍ സംസാരിക്കാന്‍ , ഭാഗ്യം ലഭിച്ച നമ്മള്‍ എത്രമാത്രം പുണ്യം ചെയ്തവര്‍ ആയിരിക്കും ? മലയാളത്തെ സംബന്ധിച്ചിടത്തോളം ഈ കേരളപ്പിറവി ദിനം എന്തുകൊണ്ടും പ്രാധാന്യമുള്ളതാണ് . ശ്രേഷ്ഠഭാഷാ പദവി സാര്‍ത്ഥകമാകണമെങ്കില്‍ പുതിയ പുതിയ , മലയാളത്തില്‍ നിലവില്‍ തര്ജമ ഇല്ലാത്ത, പദങ്ങള്‍ക്ക് പകരം വാക്കുകള്‍ ഉണ്ടാവണം.

തമിഴ് സംസകൃത ഭാഷകളില്‍ നിന്ന് പിരിഞ്ഞൊഴുകി , നാടോടി ഗാനങ്ങളുടെ മലഞ്ചെരിവുകളിലൂടെ കുതിച്ച് , രാജശേഖരപ്പെരുമാളും ചീരാമകവിയും കണ്ണശ്ശനും , സുകുമാരകവിയും, ചെറുശ്ശേരിയും , ഹെര്‍മന്‍ ഗുണ്ടര്‍ട്ടും നീന്തിത്തുടിച്ച് , ഗദ്യസാഹിത്യത്തിന്റെ സമതലത്തിലൂടെ പരന്നൊഴുകി , ഇന്റര്‍നെറ്റില്‍ വരെ നിറഞ്ഞുകവിയുന്ന മലയാളത്തിന് മലയാളത്തിന്റെ മക്കള്‍ ആയ നമ്മളും അക്ഷരപൂജ ചെയ്യണം.

മലയാളത്തില്‍ നിലവില്‍ സമാനപദങ്ങള്‍ ഇല്ലാത്ത വാക്കുകളും അവയ്ക്ക് പദങ്ങളും നിര്‍ദ്ദേശിക്കുന്നതിനു ഒരു മുഖ പുസ്തക ഗ്രൂപ്പ് അടക്കം രണ്ടു ശ്രമങ്ങള്‍ക്ക് ഇന്ന് തുടക്കമിട്ടു. ഇങ്ങനെ പുതിയ വാക്കുകള്‍ ഉണ്ടാകുമ്പോഴാണ് അവ കാലക്രമേണ ചിരസമ്മതമായി മാറുന്നത്. ഒരുപക്ഷേ, നമ്മള്‍ ഉണ്ടാക്കുന്ന പുതിയ വാക്കുകള്‍ മലയാള ഭാഷയുടെ നാഴികക്കല്ലാവില്ല എന്നാരുകണ്ടു?

(ഒരു ഗ്രൂപ്പിന്റെ മല്‍സരത്തിനു വേണ്ടി നല്‍കിയ കുറിപ്പ് .
കവിത : ഓ എന്‍ വി കുറുപ്പ് സാറിന്റെ എന്റെ മലയാളം )

ഞെളിയന്‍ പറമ്പുകളും വേണം

ന്ന് നാല് മണിക്ക് തന്നെ അയാള്‍ ഉണര്‍ന്നു. നേരെ ബാത്ത് റൂമില്‍ പോയി ലോഗിന്‍ ചെയ്തു. ഫേക്ക് ഐഡി എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ , സുന്ദരിയായ ശ്രീലങ്കന്‍ നടിയുടെ  ചിത്രം ഉള്ള കളര്‍ഫുള്‍ ടീ ഷര്‍ട്ട് എടുത്തിട്ടു .
ആറേഴു ദിവസമായി  വേസ്റ്റ് ബിന്നില്‍ ചവച്ചു തുപ്പി സൂക്ഷിച്ച  ” ബ്രണയകവിത “കള്‍  വാരിക്കൂട്ടി. ഷോപ്പിംഗ്‌ മാളിന്റെ പരസ്യമുള്ള വലിയൊരു കവറില്‍ ആക്കി കെട്ടി.
സ്കൂട്ടറിന്റെ ഡിക്കിയില്‍ വെച്ച് ടൌണിന്റെ പിന്നാമ്പുറത്തേക്ക്
മെല്ലെ ഓടിച്ചു പോയി. അരണ്ട പട്ടണ വെളിച്ചത്തില്‍ ചുവരെഴുത്തുകള്‍ വായിച്ചു കൊണ്ട് മെല്ലേ പോകുമ്പോള്‍ വിളക്ക് കാലുകളുടെ പിന്നില്‍ നിന്ന് ആരെങ്കിലും കമന്റ് ചെയ്യുന്നുണ്ടോ എന്ന് സന്ദേഹിച്ചു ഇടയ്ക്കിടെ തിരിഞ്ഞു നോക്കി. ഗ്രൂപ്പ് മുക്ക് എന്നെഴുതിയ ബസ്‌ സ്റൊപ്പിന്റെ അടുത്ത്  റോഡിന്റെ വളവില്‍ ഉള്ള കലുങ്കിനടുത്തെത്തി. ചുറ്റും നോക്കി , ആരുമില്ല. കുറെ ശ്വാനന്മാരും കുറുനരികളും മാത്രം ഓളിയിടല്‍ ഒതുക്കി  പതുങ്ങി നോക്കുന്നുണ്ട്. മെല്ലെ ഒച്ചയുണ്ടാക്കാതെ സഞ്ചി കലുങ്കിന്നടിയിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചു വരുമ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി , ഉം… വിചാരിച്ച പോലെ , പതുങ്ങി നിന്ന കുറുനരികള്‍ കടിപിടി കൂടി സഞ്ചിയില്‍ ലൈക്ക് അടിക്കുന്നുണ്ട്.
അയാള്‍ മനസ്സില്‍ പറഞ്ഞു, വീണ്ടും കാണാം, അടുത്ത ആഴ്ച , ഇതേ ദിവസം, ഇതേ സമയം.

ഇനി ജന്മദിനം ആഘോഷിച്ചാല്‍ മതിയോ ?

image courtesy:athenaphrodite.files.wordpress.com

കുട്ടികളുടെ ജന്മദിനങ്ങള്‍ നമ്മള്‍ ആഹ്ലാദത്തോടെ ആഘോഷിക്കാറുണ്ട് . അത്രയ്ക്ക് വരില്ലെങ്കിലും നമ്മുടേതും . എന്നാല്‍ നാല്‍പ്പതില്‍ എത്തിയാല്‍ പിന്നെ ഓരോരുത്തരുടെയും ജന്മദിനം സന്തോഷത്തിന്റെ ഒപ്പം ഒരു ഓര്‍മപ്പെടുത്തലും കൂടി ആണ്. 


ല്പ്പാന്ത കാലത്തിന്റെ അങ്ങേ അറ്റത്തെ ജീവന്റെ ചങ്ങലക്കണ്ണിയില്‍ നിന്ന് ഇപ്പോള്‍ എത്തിനില്‍ക്കുന്നിടം വരെ ഉള്ള ശ്രേണിയില്‍ ധരിച്ച എല്ലാ വേഷത്തിലും വച്ചു നമുക്ക് ഏറ്റവും ഇഷ്ടം ഇപ്പോള്‍ ഇട്ടിരിക്കുന്ന ” ഞാന്‍ ” എന്ന ഈ മേല്‍ക്കുപ്പായം തന്നെ ആയിരിക്കും. എന്നാല്‍ നമുക്ക് എത്ര പ്രിയപ്പെട്ടതാണെന്കിലും ഈ കുപ്പായം അഴിച്ചു വെക്കുന്നതിനു ഉള്ള സമയ പരിധിയില്‍ നിന്ന് ഒരു വര്ഷം കൂടി കൊഴിഞ്ഞു എന്ന ഓര്‍മപ്പെടുത്തല്‍ ആണ് മധ്യ വയസ്സില്‍ എത്തിയാല്‍ പിന്നെ പിന്നെ ജന്മദിനങ്ങള്‍ .. 

തുകൊണ്ട് തന്നെ ഇനി ജന്മദിനങ്ങള്‍ മാത്രം ആഘോഷിച്ചാല്‍ പോരാ … 
ഇനിയുള്ള,  കോഹിനൂര്‍ രത്നം പോലെ വിലപിടിച്ച ഓരോ അഹോരാത്രവും ആസ്വദിക്കണം. 

ഓരോ യാമവും , മുഹൂര്‍ത്തവും , നാഴികയും , വിനാഴികയും, ലഘുവും , കാഷ്ഠവും, ക്ഷണവും , ഓരോ നിമിഷങ്ങളും അഭിരമിക്കണം …. 

അതും കഴിഞ്ഞു , ഓരോ ലവവും, വേധവും , ത്രുടിയും , ത്രസരേണുവും, ദ്വിണുകവും ആശ്ചര്യപ്പെടണം….  

അതും അതും കഴിഞ്ഞു  , ഓരോ പരമാണുവും വരെ ആനന്ദിക്കണം….

അല്ലെങ്കില്‍ അതിനു ശ്രമിക്കണം… 
ഒരുപക്ഷെ അതിനുള്ള വഴി അന്വേഷിച്ചു തുടങ്ങണം ….. അഥവാ എന്താണ് ആനന്ദം എന്ന് തിരിച്ചറിയാനുള്ള വിചാരം എങ്കിലും വേണം…. 

ഇനി , ഇതുവരെ കേട്ടതും കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ഒന്നുമായിരുന്നില്ല, ഇനിയുമുണ്ട് , ഇനിയുമുണ്ട് … എന്ന സങ്കല്പം എങ്കിലും വേണം…. 

സത്യസന്ധമായ, ആത്മാര്‍ഥമായ , അര്‍ത്ഥപൂര്‍ണമായ ,  നിരന്തരമായ സങ്കല്പങ്ങള്‍ കൊണ്ട് പ്രകൃതിയിലെ — ശ്രദ്ധിച്ചാല്‍ പ്രകമ്പനം കൊള്ളുന്നതായി തോന്നുന്ന — ദീപ്തമായ ജീവോര്‍ജത്തെ സ്വാംശീകരിച്ച് കൊണ്ട് ആനന്ദാനുഭൂതിയിലെക്കുള്ള , മറ്റാര്‍ക്കും പറഞ്ഞുതരാന്‍ പറ്റാത്ത ദുര്‍ഗമ മാര്‍ഗ്ഗങ്ങളിലേക്ക് ഒറ്റയ്ക്ക് , ഒറ്റയ്ക്ക് ,  പാഥേയം പോലുമില്ലാതെ സഞ്ചരിക്കാന്‍ തോന്നുക എങ്കിലും വേണം …

വേണ്ടേ ? 

————————————————————————————————————–
© 8473 ■ dharan.ıɹǝuuɐʞʞɐɯ ■

വായിച്ചതിനു നന്ദി. പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം തീര്‍ച്ചയായും വിലപ്പെട്ടതാണ്.
താഴെയുള്ള
 ഫേസ്‌ ബുക്ക്‌ കമന്റ് ബോക്സും ബ്ലോഗ്ഗര്‍ കമന്റ് ബോക്സും കണ്ടാലും. ഗൂഗിള്‍ പ്ലസില്‍ റെക്കമന്റ്റ് ചെയ്യാനുള്ള ബട്ടന്‍ മുകളില്‍ ഉണ്ട്. 

  

പ്രണയം

ഹൃദയരക്തത്താല്‍ നിറംകൊടുത്ത് നേര്‍ത്ത മസ്ലിന്‍ തുണിയില്‍ നെയ്‌തെടുത്ത ആ മൂന്നക്ഷരം….
മൗനത്തെ ഹൃദയമിടിപ്പ് കൊണ്ട് മാത്രം ഭഞ്ജിക്കുന്ന അനുഭൂതിനിമിഷം….  സായന്തനത്തിലെ അലയൊഴിഞ്ഞ തടാകം പോലെ  നിന്റെ കണ്ണുകളില്‍ ആഴത്തിലുള്ള നീലിമ പടരുന്നതു കാണുമ്പോള്‍ , സുവര്‍ണസൂര്യന്‍ പ്രകൃതിയെ മുഴുവന്‍ നമുക്കുവേണ്ടി മാത്രം  ഒരു ജലച്ചായചിത്രമാക്കുന്നതു കാണുമ്പോള്‍ ,  ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ ശില്‍പ്പി നിര്‍മിച്ച സാലഭഞ്ജികയാണോ നീയെന്ന് തോന്നിപ്പോകുമ്പോള്‍ ,  കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന ഓരോ നിമിഷവും മനസ്സില്‍ വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് തൊങ്ങലു ചാര്‍ത്തുമ്പോള്‍ … പ്രിയെ, ലോകത്തിലെ എല്ലാ പ്രണയവും നമ്മുടെ പ്രണയത്തിന് പശ്ചാത്തലമൊരുക്കിയതായിരുന്നു,  ലോകത്തിലെ എല്ലാ പ്രണയികളും നമുക്കുവേണ്ടി പൂര്‍വാഭിനയം നടത്തിയതായിരുന്നു,  ലോകത്തിലെ എല്ലാ അനുഭൂതിദായക നിമിഷങ്ങളും നമ്മുടെ പരസ്പരപ്രേമത്തിന് 
സ്വരുക്കൂട്ടിയതായിരുന്നു,  ലോകത്തിലെ എല്ലാ സുന്ദരവസ്തുക്കളും നമ്മുടെ കാമനയ്ക്ക് കളിതം പറഞ്ഞതായിരുന്നു,  എന്ന് നിന്റെ ചെവിയില്‍ ഞാന്‍ മന്ത്രിക്കട്ടെ….

image coutesy : img.scoop.it

അകാല നര

image courtesy: mg.xcitefun.net


















പൊയ്കയിലെ വെള്ളം
കൊച്ചോളങ്ങളാല്‍ ആഹ്ലാദിച്ചു.
ദീര്‍ഘകായനായ ഒരു മിന്നല്‍
നെഞ്ചുവിരിച്ചുകൊണ്ട്
വെള്ളത്തെ നെടുകെ മുറിച്ചു.
വൈദ്യുതിയും ജലവും….
കരിനാഗങ്ങളെപ്പോലെ
പിണഞ്ഞുപുണര്‍ന്നു.
മഹാസ്‌ഫോടനത്തിനൊടുവില്‍
ചുറുചുറുക്കുള്ള 
ഇരട്ടക്കുട്ടികള്‍
ഭൂമിയിലെ 
വിശാലതയിലേക്ക്
പൈക്കുട്ടന്മാരെപ്പോലെ
കിതച്ചോടി.
ഇടയ്ക്കരികിലണയുമ്പോള്‍
പൊയ്കയും മിന്നലും 
ഇമ്പമാര്‍ന്നോതി
” ഹൈഡ്രജനും ഓക്‌സിജനും
ഇങ്ങരികത്തുവാ…
അച്ചനുമമ്മയ്ക്കും
ഒരു മുത്തം താ…”
പക്ഷേ, 
ഒരോട്ടംകഴിഞ്ഞപ്പോഴേ
അകാലത്തിലവര്‍ 
മുതിര്‍ന്നുപോയി.
“നേരെ ചൊവ്വെ”
എന്താണെന്നറിയാത്ത
രണ്ടുപേരും 
കാക്കയെപ്പോലെ
ചരിഞ്ഞുനോക്കിക്കൊണ്ട്
ഒന്നിച്ചലറി: 
” എന്തിന് ഞങ്ങളെ സൃഷ്ടിച്ചു”

അവര്‍
ജീവിതത്തിന്റെ 
അര്‍ത്ഥം അന്വേഷിക്കാന്‍ 
തുടങ്ങിയിരുന്നു.

ജീവിതഗാനം

ജീവിതം 
ഒരു വീട് പോലെ തന്നെയാണ്, 
സൂര്യനും പക്ഷികളും 
മരച്ചില്ലകളും 
അരികത്തു തന്നെയുണ്ട്. 
ജാലകങ്ങളും 
വാതായനങ്ങളും 
തുറന്നാല്‍ മാത്രമേ 
കാറ്റും വെളിച്ചവും 
അകത്തേക്ക് വരൂ .. 
കിളിവാതിലിലെ 
നേര്‍ത്ത തിരശ്ശീലകള്‍ 
ഇളം കാറ്റില്‍ 
ഉലയുകയുള്ളൂ …